Sunday, March 27, 2011

Maanathin Muttathu...

Movie: കറുത്ത പൗര്‍ണമി
Composer: എം.കെ. അര്‍ജുനന്‍
Lyricist: പി. ഭാസ്കരന്‍
Singer: എസ്. ജാനകി
Year: 1968


മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസസന്ധ്യകളേ
കാര്‍മുകിലാടകള്‍ തോരയിടാന്‍ വരും
കാലത്തിന്‍ കന്യകളേ

മടിയില്‍ തിരുകിയ സിന്ദൂരച്ചെപ്പതാ
പൊടിമണ്ണില്‍ വീണുവല്ലോ
ഒരുകൊച്ചുകാറ്റിനാല്‍ നിങ്ങള്‍തന്നാടകള്‍
അഴപൊട്ടിവീണുവല്ലോ
അഴപൊട്ടിവീണുവല്ലോ
മാനത്തിന്‍ മുറ്റത്ത് (മാനത്തിന്‍)

നിങ്ങളേ കാണുമ്പോള്‍ എന്‍കരള്‍ത്തംബുരു
സംഗീതം മൂളിടുന്നു
പണ്ടത്തെഗാനത്തിന്‍ മാധുരി വീണ്ടുമെന്‍
ചുണ്ടത്തണഞ്ഞുവല്ലോ
ചുണ്ടത്തണഞ്ഞുവല്ലോ
മാനത്തിന്‍ മുറ്റത്ത് (മാനത്തിന്‍)

No comments:

Post a Comment