വരുമല്ലോ രാവില്‍ പ്രിയതമന്‍...
പ്രണയത്തിന്റെ മാധുര്യം തുളുമ്പുന്ന ഒരു പഴയ ഗാനം...
എസ്. ജാനകിയുടെ ശബ്ദത്തില്‍...
മലയാളത്തിലുള്ള വരികളോട് കൂടി...
ചിത്രം: കണ്ണൂര്‍ ഡീലക്സ്
സംഗീതം: ദക്ഷിണാമൂര്‍ത്തി
വരുമല്ലോ രാവില്‍ പ്രിയതമന്‍
സഖീ വരുമല്ലോ രാവില്‍ പ്രിയതമന്‍
വരുമരികില്‍ ദാഹമായ്
മനസ്സിന്റെ മധുരിത മണിയറ മലരംബനെ
മാടി വിളിക്കും... മാടി വിളിക്കും...
വരുമല്ലോ രാവില്‍ പ്രിയതമന്‍
ഇരവില്‍ എന്റെ മന്ദിര വാതിലിന്‍ യവനികയിളകിടുമ്പോള്‍
ഇളകും ഈറന്‍ കണ്ണുമായ് നില്‍ക്കും മെഴുതിരി നാളം
തമസ്സിന്റെ തരളിത സിരകളെ മൃദു മൃദുവായി (2)
മാടി വിളിക്കും... മാടി വിളിക്കും...
വരുമല്ലോ രാവില്‍ പ്രിയതമന്‍
സഖീ വരുമല്ലോ രാവില്‍ പ്രിയതമന്‍
ഇതളായ് ... ആ അ അ .. അ അ ..
ഇതളായ്... ഇതളായ് വിടരുന്ന സ്വപ്ന ജാലം
ഹൃദയം ... ഹൃദയം... നിറയെ മധു സൌരഭം നിറയ്ക്കും
മദന പുഷ്പമെന്‍ മധുപരാജനെ മാടി മാടി വിളിക്കും മാടി വിളിക്കും
വരുമല്ലോ രാവില്‍ പ്രിയതമന്‍
സഖീ വരുമല്ലോ രാവില്‍ പ്രിയതമന്‍
No comments:
Post a Comment