ചിരിയ്ക്കുമ്പോള്‍ കൂടെ ചിരിയ്ക്കാന്‍...
മലയാളികളുടെ മനസ്സില്‍ ഓര്‍മ്മകളുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഗാനം...
ശ്രീകുമാരന്‍ തമ്പിയുടെ അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍, എം.ബി. ശ്രീനിവാസന്റെ മാന്ത്രിക സംഗീതത്തില്‍, എസ്. ജാനകിയുടെ ശബ്ദത്തിലൂടെ ബഹിര്‍ഗമിയ്ക്കുമ്പോള്‍ അനുവാചകന്റെ മനസ്സില്‍ മലയാള സിനിമാ സംഗീതത്തിന്റെ നഷ്ട സൗകുമാര്യത്തിന്റെ നൊമ്പരം...
ചിത്രം: കടല്‍
വരികള്‍
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രംവരും
നിന്‍ നിഴല്‍ മാത്രംവരും
സുഖമൊരുനാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
കടലില്‍ മീന്‍ പെരുകുമ്പോള്‍ കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നുവരും
കടല്‍ത്തീരമൊഴിയുമ്പോള്‍ വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
(ചിരിക്കുമ്പോള്‍...)
കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നുഞാനുറങ്ങുമ്പോള്‍
കഥപറഞ്ഞുണര്‍ത്തിയ കരിങ്കടലേ കരിങ്കടലേ
കനിവാര്ന്നു നീതന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു...
(ചിരിക്കുമ്പോള്‍...)
No comments:
Post a Comment