Sunday, March 27, 2011

Maanathin Muttathu...

Movie: കറുത്ത പൗര്‍ണമി
Composer: എം.കെ. അര്‍ജുനന്‍
Lyricist: പി. ഭാസ്കരന്‍
Singer: എസ്. ജാനകി
Year: 1968


മാനത്തിന്മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസസന്ധ്യകളേ
കാര്മുകിലാടകള്തോരയിടാന്വരും
കാലത്തിന്കന്യകളേ

മടിയില്തിരുകിയ സിന്ദൂരച്ചെപ്പതാ
പൊടിമണ്ണില്വീണുവല്ലോ
ഒരുകൊച്ചുകാറ്റിനാല്നിങ്ങള്തന്നാടകള്
അഴപൊട്ടിവീണുവല്ലോ
അഴപൊട്ടിവീണുവല്ലോ
മാനത്തിന്മുറ്റത്ത് (മാനത്തിന്‍)

നിങ്ങളേ കാണുമ്പോള്എന്കരള്ത്തംബുരു
സംഗീതം മൂളിടുന്നു
പണ്ടത്തെഗാനത്തിന്മാധുരി വീണ്ടുമെന്
ചുണ്ടത്തണഞ്ഞുവല്ലോ
ചുണ്ടത്തണഞ്ഞുവല്ലോ
മാനത്തിന്മുറ്റത്ത് (മാനത്തിന്‍)

Niyoromal Kavya Chithram Pole...


Musician
സലില്ചൗധരി
Lyricist
എന്വി കുറുപ്പ് 
Year
1979
Singer
കെ ജെ യേശുദാസ് 
Movie                                ചുവന്ന ചിറകുകള്‍


നീയോരോമല്കാവ്യചിത്രം പോലെ (2)
നീയോരാമ്പല്പ്പൂവിന്മിഴിയിലെ നാണം പോലെ
സ്വര്ണ്ണസന്ധ്യ പോലെ
ഒരു കുടന്ന പനിനീര്പോലെ ഓമലേ (നീയോരോമല്‍)

മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളില്മുങ്ങി ഞാന്‍ (2)
കണ്ണിന്നീല നീല വിണ്ണില്പാടി പാടി
വെള്ളില്ക്കിളി പോലെ പറന്നു ഞാന്‍ (കണ്ണിന്‍ )
നിന്നാത്മാവില്ഇളവേല്ക്കും ഞാന്‍ (നീയോരോമല്‍)

നിന്നില്നൃത്തമാടും പൊന്നഴകലകളില്മുങ്ങീ ഞാന്‍ (2)
ചേതോഹരിയാകും ഏതോ ദാരു ശില്പ്പം
ആരോ ഉയിരേകി ഉണര്ന്നു നീ (ചേതോഹരിയാകും )
എന്നാത്മാവിന്കുളിരാണു നീ (നീയോരോമല്‍ )

Parannupoy Nee Akale...


Musician
സലില്ചൗധരി 
Lyricist
എന്വി കുറുപ്പ് 
Year
1979
Singer
കെ ജെ യേശുദാസ് 
Movie  ചുവന്ന ചിറകുകള്‍

പറന്നു പോയ്നീ അകലെ
പറന്നു പോയ്നീയകലെ
നിറന്ന പൊന്ചിറകുമായ് പറന്നണഞ്ഞു
നിണം വാര്ന്ന ചിറകുമായ്
പറന്നകന്നൂ (പറന്നു )

മറന്നെങ്കിലെന്നോര്ത്തു ഞാന്
മനം നൊന്തു പാടീ ഞാന്
രാവേ വരൂ പകര്ന്നേകൂ നീയെന്നെ
ഉറക്കും ഗാനം (മറന്നെങ്കില്‍)
തുഷാരാര്ദ്ര പുഷ്പങ്ങള്
ഇതള്നീര്ത്തും ഓര്മ്മകള്
നിനക്കായ്മാത്രം ഞാന്
ഇറുത്തു വച്ചു (പറന്നു പോയ്‌)

ഉഷസ്സിന്റെ തീരങ്ങളില്
ഉണര്ന്നെത്തി നില്ക്കും ഞാന്
നീ പാടിയോ
മലര്ച്ചുണ്ടില്നിന്നൂര്ന്ന മണികളുണ്ടോ
ഇനി പാടിയുറക്കുവാന്
ഇരുള്പ്പക്ഷി വന്നാലും
നിനക്കായ്മാത്രം ഞാന്
ഉണര്ന്നിരിപ്പൂ (പറന്നു പോയ്‌)









Velichame Nayichaalum...


Musician
 എം ബി ശ്രീനിവാസന്‍ 
Lyricist
 വയലാര്‍ 
Year
  1972
Singer
 എസ്ജാനകി,കോറസ്‌ 
Movie  വിദ്യാര്‍ഥികളെ ഇതിലെ ഇതിലെ 

വെളിച്ചമേ... നയിച്ചാലും വെളിച്ചമേ.. നയിച്ചാലും
ബെദ്ലഹേമില്കാലം കൊളുത്തിയ
വെളിച്ചമേ നയിച്ചാലും(2)
നയിച്ചാലും നയിച്ചാലും നയിച്ചാലും......

അഗ്നിച്ചിറകുമായ് ഭൂമിയില്പണ്ടൊരു
പുല്ക്കുടില്തേടിവന്ന നക്ഷത്രമേ(അഗ്നി)
ഇരുട്ടില്ഞങ്ങള്ക്കു വഴികാട്ടാന്നീ
ഇനിയും വഴി വന്നാട്ടേ...
നിന്റെ രാജ്യം വരേണമേ...(2)


ഒട്ടകങ്ങള്ക്കായ് സൂചിക്കുഴകള്
നിത്യവും വലുതാക്കുമീ നാട്ടില്‍- പണക്കാര്
നിത്യവും വലുതാക്കുമീ നാട്ടില്
കയ്യില്പുതിയൊരു ചമ്മട്ടിയുമായ്
കന്യാനന്ദനാ വന്നാട്ടേ
കന്യാനന്ദനാ വന്നാട്ടേ
നിന്റെരാജ്യം വരേണമേ(2)

വെലിപീഠത്തിലെ വെള്ളിക്കാസയ്ക്കരികേ
കുരിശു ചുമന്നു നടക്കും ഞങ്ങള്ക്കരികില്
സ്വര്ഗ്ഗ കവാടമൊന്നു തുറക്കുക
വെളിച്ചമേ....
ദുഖിതര്ഞങ്ങളെ വീണ്ടും ഉണര്ത്തുക
വെളിച്ചമേ....
നിന്റെ രാജ്യം വരേണമേ....(2)
(വെളിച്ചമേ നയിച്ചാലും...)